സ്ത്രീയുടെ എട്ടരപവന്‍ സ്വര്‍ണമാല പൊട്ടിച്ച് കടന്ന യുവാവ് പിടിയില്‍
Mar 1, 2014, 12:24 IST
മഞ്ചേശ്വരം: മോഷ്ടിച്ച ബൈക്കുമായി വഴിയിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും എട്ടര പവന്‍ വരുന്ന രണ്ട് സ്വര്‍ണമാലകള്‍ പൊട്ടിച്ച് കടന്നുകളഞ്ഞ സംഘത്തിലെ ഒരാള്‍ പിടിയില്‍. ബണ്ട്വാള്‍ ബി.സി റോഡ് ഗുഡ്ഡെ ബെള്ളി സ്വദേശി മുഹമ്മദ് റഫീഖാണ്(25) ബണ്ട്വാളില്‍ വെച്ച് പിടിയിലായത്.
2013 ഒക്ടോബര്‍ 24 ന് മിയാപദവ് ചിക്കൂര്‍ പാതയില്‍ കല്യാണത്തിന് പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന കരിമണി മാലയും ചെയ്‌നുമടക്കം എട്ടരപവന്റെ സ്വര്‍ണമാലകള്‍ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. പട്ടാപകലായിരുന്നു കവര്‍ച്ച. ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്ത്രീയുടെ അടുത്തെത്തി വഴി ചോദിക്കുകയും തുടര്‍ന്ന് മാല പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു.
റഫീഖിനൊപ്പമുണ്ടായിരുന്ന ഹാഫിസിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കര്‍ണാടകയിലെ ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് റഫീഖിനെ അറസ്റ്റ് ചെയ്തപ്പോഴാണ് മാല പൊട്ടിച്ചെടുത്ത സംഭവത്തിനും തുമ്പുണ്ടാവുന്നത്. റഫീഖിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Manjeshwaram, gold, Gold chain, Women, arrest, Police, Robbery, Robbery-Attempt, Robbery-case,
Advertisement:
2013 ഒക്ടോബര്‍ 24 ന് മിയാപദവ് ചിക്കൂര്‍ പാതയില്‍ കല്യാണത്തിന് പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന കരിമണി മാലയും ചെയ്‌നുമടക്കം എട്ടരപവന്റെ സ്വര്‍ണമാലകള്‍ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. പട്ടാപകലായിരുന്നു കവര്‍ച്ച. ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്ത്രീയുടെ അടുത്തെത്തി വഴി ചോദിക്കുകയും തുടര്‍ന്ന് മാല പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍