city-gold-ad-for-blogger

കോളജ് വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കൂട്ടുകാരികള്‍ക്ക് വാട്‌സ്ആപ്പില്‍ അശ്ലീലസന്ദേശമയച്ച പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 27/04/2015) കോളജ് വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കൂട്ടുകാരികള്‍ക്ക് വാട്‌സ്ആപ്പില്‍ അശ്ലീലസന്ദേശമയച്ച പ്ലസ് ടു വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു. ബെണ്ടിച്ചാലിലെ ബി.എച്ച് ഇല്യാസി (18)നെയാണ് വിദ്യാനഗര്‍ അഡീഷണല്‍ എസ്.ഐ. ഇ.വി രാജശേഖരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഞായറാഴ്ച വൈകിട്ട് അറസ്റ്റു ചെയ്തത്.

പൊയ്‌നാച്ചിയിലെ ഡെന്റല്‍ കോളജിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ ഫോണില്‍ നിന്നാണ് കൂട്ടുകാരികള്‍ക്ക് ഇല്യാസ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ഏപ്രില്‍ 23 ന് ഒരു കല്യാണത്തില്‍ പങ്കെടുക്കാനെത്തിയെ വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഇല്യാസ് മോഷ്ടിക്കുകയായിരുന്നു. മൊബൈലിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. വിദ്യാര്‍ത്ഥിനി വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനോട് പറഞ്ഞ് ബ്ലോക്ക് ചെയ്യിപ്പിച്ചെങ്കിലും പിന്നീട് വിദ്യാര്‍ത്ഥിനിയുടെ കൂട്ടുകാരികള്‍ക്ക് ഇല്യാസിന്റെ ഫോണില്‍ നിന്നും അശ്ലീലസന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി.

ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇല്യാസിനെ പിടികൂടുകയുമായിരുന്നു. അതേ സമയം ഫോണ്‍ വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഇല്യാസെന്ന് പോലീസ് പറഞ്ഞു.
കോളജ് വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കൂട്ടുകാരികള്‍ക്ക് വാട്‌സ്ആപ്പില്‍ അശ്ലീലസന്ദേശമയച്ച പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍

Keywords:  Kasaragod, Kerala, arrest, Police, Vidya Nagar, Mobile Phone, Robbery, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia