ഓട്ടോയിലെത്തി പട്ടാപ്പകല്‍ വീടു കവര്‍ച്ച; കര്‍ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍
Jan 28, 2015, 10:57 IST
കുമ്പള: (www.kasargodvartha.com 28/01/2015) പട്ടാപ്പകല്‍ ഓടിളക്കി അകത്തുകടന്നു വീട്ടില്‍ നിന്നു മൂന്നേ മുക്കാല്‍ പവന്‍ സ്വര്‍ണവും, അരലക്ഷം രൂപയും കവര്‍ന്ന കേസില്‍ കര്‍ണാടക പുത്തൂര്‍ സ്വദേശിയായ യുവാവിനെ കുമ്പള അഡീ.എസ്.ഐ. എം.പി. സുരേന്ദ്രന്‍ അറസ്റ്റു ചെയ്തു. കുമ്പള നായ്ക്കാപ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ അഷ് റഫ് (30) ആണ് അറസ്റ്റിലായത്.
]
കഞ്ചിക്കട്ട മളിയിലെ ശ്രീധരന്റെ വീട്ടില്‍ ഒരാഴ്ച മുമ്പാണു കവര്‍ച്ച നടന്നത്. നായ്ക്കാപ്പില്‍ നിന്നു ഓട്ടോയിലെത്തിയ അഷ് റഫ് ശ്രീധരന്റെ വീട്ടില്‍ ആളില്ലെന്നു മനസിലാക്കിയപ്പോള്‍ കവര്‍ച്ച നടത്തുകയായിരുന്നു. ഓട്ടോയിലെത്തിയ ആളാണ് കവര്‍ച്ച നടത്തിയതെന്നു സൂചന ലഭിച്ചതോടെയാണ് പ്രതിയെ കുടുക്കാനായത്.
അഷ് റഫ് നേരത്തേ ഏതാനും ചെറിയ മോഷണങ്ങള്‍ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
Also Read:
ബൈക്ക് യാത്രികന്റെ ദേഹത്ത് യുദ്ധവിമാനം തകര്‍ന്നുവീണു
Keywords: Kasaragod, Kerala, Kumbala, arrest, Police, Karnataka, Auto-rickshaw, Robbary,
Advertisement: