city-gold-ad-for-blogger

പട്ടാപ്പകല്‍ കടയില്‍ നിന്നും മൊബൈല്‍ കവര്‍ച്ച; നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 15/02/2015) പട്ടാപ്പകല്‍ മൊബൈല്‍ കടയില്‍ നിന്നും രണ്ട് ഫോണുകള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പുതിയ കടപ്പുറത്തെ പുതിയവളപ്പില്‍ ഹൗസില്‍ പി.വി റഷീദ് (32) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ സെല്‍ കിംങ് മൊബൈല്‍ കടയില്‍ നിന്നാണ് റഷീദ് 4,500 രൂപ വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചത്. മൊബൈല്‍ ഫോണ്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ റഷീദ് തന്ത്രപൂര്‍വം ഫോണുകളുമായി കടന്നുകളയുകയായിരുന്നു.

കടയുടമ മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ ഹനീഫിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയെ കുറിച്ച് സൂചന ലഭിച്ച പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. പ്രതിയില്‍ നിന്നും തൊണ്ടിമുതലും പോലീസ് കണ്ടെടുത്തു.

കാസര്‍കോട് ടൗണ്‍ എസ്.ഐ കെ.ആര്‍ അമ്പാടി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി. രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റഷീദിനെതിരെ നേരത്തെ ഹൊസ്ദുര്‍ഗ്, വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനുകളില്‍ കവര്‍ച്ച കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പട്ടാപ്പകല്‍ കടയില്‍ നിന്നും മൊബൈല്‍ കവര്‍ച്ച; നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

Keywords :  Kasaragod, Robbery, Mobile Phone, Case, Shop, Complaint, Accuse, Arrest, Kerala, Kanhangad,  PV Rasheed. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia