റെയില്‍വേ സ്‌റ്റേഷനില്‍ യുവാവിന്റെ പോക്കറ്റടി ശ്രമം; പോലീസ് കൈയോടെ പിടികൂടി
Dec 11, 2014, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 11.12.2014) റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരന്റെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ റെയില്‍വേ പോലീസ് കൈയ്യോടെ പിടികൂടി. മറ്റൊരാളില്‍ നിന്ന് പോക്കറ്റടിച്ച 425 രൂപയടങ്ങിയ പേഴ്‌സ് ഇയാളില്‍ നിന്നും കണ്ടെടുത്തു.
തിരുവനന്തപുരം, നെടുമങ്ങാട് സ്വദേശി എന്‍. നാസി (20) മാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.50 ന് ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. ഈ ട്രെയിനില്‍ വന്നിറങ്ങിയ നാസിം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് ഒരാളുടെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നത് പോലീസ് നേരിട്ട് കാണുകയും കൈയോടെ പിടികൂടുകയുമായിരുന്നു.
ഇയാളെ പരിശോധിച്ചപ്പോഴാണ് പണമടങ്ങിയ പേഴ്‌സ് കണ്ടെത്തിയത്. അത് ട്രെയിനിലെ ഒരു യാത്രക്കാരന്റെ പേഴ്‌സാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. അതേ സമയം പേഴ്‌സിന്റെ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Also Read:
ആത്മഹത്യാ ശ്രമം കുറ്റകരമല്ല; ഇറോം ശര്‍മ്മിളയുടെ മോചനത്തിന് വഴിതുറക്കുന്നു
Keywords: Kasaragod, Kerala, Railway station, Robbery, Police, arrest, Purse, Train, Thiruvananthapuram.
Advertisement: