റെയില്‍വേ വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; കാസര്‍കോട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
Aug 9, 2015, 09:52 IST
കൊച്ചി: (www.kasargodvartha.com 09/08/2015) റെയില്‍വേ വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ കൊച്ചിയില്‍ പോലീസ് അറസ്റ്റു ചെയ്തു. പരപ്പ കമ്മാടം കുളത്തിങ്കലിലെ ഷമീമിനെ (27)യാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ തട്ടിപ്പിനിരയായ കൊട്ടാരക്കര സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനാണ് ഷമീം. കേരളത്തിലെ പല ഫുട്‌ബോള്‍ ക്ലബ്ബുകളിലും അതിഥി താരമായി ഷമീം കളിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. താന്‍ റെയില്‍വേയിലെ വിജിലന്‍സ് ഓഫീസറാണെന്നും അന്താരാഷ്ട്ര കായിക താരങ്ങളുമായി തനിക്കുള്ള പരിചയമുപയോഗിച്ച് റെയില്‍വേയില്‍ ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി വാങ്ങി നല്‍കാമെന്നും വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ പതിവ്.
ഇത്തരത്തില്‍ കൊട്ടാരക്കര സ്വദേശിനിയില്‍ നിന്നും 13 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. പലരില്‍ നിന്നുമായി 37 ലക്ഷത്തോളം രൂപ ഇയാള്‍ ഇതുപോലെ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. സതേണ്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പേരിലുള്ള വ്യാജ കത്തുകള്‍ ഷമീമില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ ഒരു പ്രമുഖ ടീമിന്റെ പേരിലും ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കലൂരിലെ ഒരു ഫഌറ്റില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ച പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളോടൊപ്പം താമസിച്ചു വന്നിരുന്ന അനുവെന്ന യുവതി ഇപ്പോള്‍ ഒളിവിലാണ്. തട്ടിപ്പില്‍ യുവതിക്ക് കൂടി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. നേരത്തെ സമാന കേസുകളില്‍ ഷമീം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ താമസിക്കുന്നസമയം ഇവിടുത്തെ ജീവനക്കാരനില്‍ നിന്ന് റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം തട്ടിയെടുത്ത കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഇയാളുടെ ഫഌറ്റില്‍ നിന്നും പണം വാങ്ങിയതിന്റെ രേഖകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. നോര്‍ത്ത് സി.ഐ. പി.എസ്. ഷിജു, എസ്.ഐ. എസ്. സനല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഷമീമിനെ അറസ്റ്റ് ചെയ്തത്.
Keywords: Kasaragod, Kerala, Kochi, arrest, Police, Cheating, Youth arrested for money fraud.
Advertisement: