വിദ്യാര്‍ത്ഥിയെ കാറില്‍ പീഡിപ്പിച്ച കേസില്‍ തൃക്കരിപ്പൂര്‍ സ്വദേശി അറസ്റ്റില്‍
Aug 14, 2012, 20:02 IST

ചെറുവത്തൂര്‍: കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയും തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ സ്വദേശിയുമായ പതിനഞ്ചുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ തൃക്കരിപ്പൂരിലെ യുവാവ് അറസ്റ്റിലായി.
സംഘത്തിലെ രണ്ടു പേര് ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം പയ്യന്നൂര്‍ എടാട്ടാണ് സംഭവം. തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ എം.ടി.പി. ഷൗക്കത്തലി(32) യെയാണ് അറസ്റ്റു ചെയ്തത്. തട്ടിക്കൊണ്ടു പോകല്‍, പ്രകൃതി വിരുദ്ധ പീഡനത്തിന് പ്രേരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
പതിനഞ്ചുകാരന് പഠിക്കുന്ന പയ്യന്നൂര്‍ എടാട്ട് കേന്ദ്രീയ വിദ്യാലയത്തിന് മുന്നില്‍ വെച്ചാണ് ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ എത്തിയ മൂന്നംഗ സംഘം കാറില്‍ പിടിച്ചു കയറ്റിയത്. തുടര്‍ന്ന് അമിത വേഗത്തില്‍ പിലാത്തറ ഭാഗത്തേക്ക് ഓടിച്ചു പോയ കാര്‍ അവിടെ പെട്രോള്‍ പമ്പിന് സമീപം എതിരെ വന്ന ഓട്ടോയിലിടിച്ച് നിന്നു. ഈ സമയം വിദ്യാര്‍ത്ഥി ബഹളം വെച്ച് കാറില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് തട്ടിക്കൊണ്ടു പോകല്‍ ശ്രമം നാട്ടുകാര്‍ അറിഞ്ഞത്. തടിച്ചുകൂടിയ ജനക്കൂട്ടം കാര്‍ തകര്‍ത്ത് മറിച്ചിട്ടു. ഇതിനിടയില്‍ കാറിലുണ്ടായിരുന്ന സംഘത്തിലെ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.
മാസങ്ങള്‍ക്കു മുമ്പ് തൃക്കരിപ്പൂര്‍ ബീരിച്ചേരിയില്‍ നടന്ന 32,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ മോഷണക്കേസില്‍ വിദ്യാര്‍ത്ഥി സാക്ഷിയായതിന്റെ പ്രതികാരമായാണ് തട്ടിക്കൊണ്ട് പോകാനുള്ള കാരണമെന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി ഷൗക്കത്തലിയും സംഘവും വിദ്യാര്‍ത്ഥിയുടെ പിറകേ നടന്ന് ശല്യം ചെയ്യുകയാണെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും വീട്ടുകാര്‍ പറയുന്നു.
Keywords: Student, Cheruvathur, Kasaragod, Molestation, Kerala, Police, Arrest