പ്രേമം സിനിമയെ അനുകരിച്ച് വിദ്യാര്‍ത്ഥിനികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവ് പിടിയില്‍
Jul 22, 2015, 17:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/07/2015) സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമം സിനിമയിലെ നിവിന്‍ പോളിയുടെ ഭാവ ചേഷ്ടകള്‍ അനുകരിച്ചു കൊണ്ട് വിദ്യാര്‍ത്ഥിനികളെ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവ് പോലീസ് പിടിയിലായി. തായന്നൂരിലെ ധനേഷ് കുമാറിനെയാണ് (20) അമ്പലത്തറ പോലീസ് പിടികൂടിയത്.
അട്ടേങ്ങാനത്ത് ആശാരി പണിയെടുക്കുന്ന യുവാവ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും പിറകെ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ്് അന്വേഷണം നടത്തി ധനേഷിനെ കസ്റ്റഡിയിലെടുത്തത്.
ഇതുസംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Keywords : Kanhangad, Students, Complaint, Accuse, Arrest, Police, School, Film, Entertainment, Danesh Kumar, Youth arrested for humiliating school students.