കാറില്‍ മഡ്ക്ക ചൂതാട്ടം; യുവാവ് അറസ്റ്റില്‍
Nov 13, 2016, 10:00 IST
ബദിയടുക്ക: (www.kasargodvartha.com 13/11/2016) കാറില്‍ മഡ്ക്ക ചൂതാട്ടത്തിലേര്‍പ്പെട്ട യുവാവ് പോലീസ് പിടിയിലായി. ബദിയടുക്ക നീര്‍ച്ചാലിന് സമീപം കടമ്പളയിലെ അനില്‍ കുമാറിനെ(24)ണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ചൂതാട്ടത്തിനുപയോഗിച്ച നാനോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച വൈകിട്ട് നീര്‍ച്ചാല്‍ മുകളിലെ ബസാറില്‍ വെച്ചാണ് അനില്‍ കുമാറിനെ ബദിയടുക്ക എസ് ഐ എ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 4730 രൂപ കണ്ടെടുത്തു. കാറില്‍ വിവിധ ഭാഗങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് മഡ്ക്ക ചൂതാട്ടത്തിന് പണം ശേഖരിക്കുകയാണ് അനില്‍ കുമാറിന്റെ രീതിയെന്ന് പോലീസ് പറയുന്നു.
Keywords: Kasaragod, Badiyadukka, Youth, arrest, Car, Chance, Police, Case, Anil Kumar, Custody, Youth arrested for Gambling inside the car.

Keywords: Kasaragod, Badiyadukka, Youth, arrest, Car, Chance, Police, Case, Anil Kumar, Custody, Youth arrested for Gambling inside the car.