city-gold-ad-for-blogger

അറവു മാലിന്യങ്ങളുടെ അവശിഷ്ടം ഓട്ടോയില്‍ തള്ളാനെത്തിയ യുവാവ് പിടിയില്‍

അറവു മാലിന്യങ്ങളുടെ അവശിഷ്ടം ഓട്ടോയില്‍ തള്ളാനെത്തിയ യുവാവ് പിടിയില്‍
കാസര്‍കോട്: അറവു മാലിന്യങ്ങളുടെ അവശിഷ്ടം ഓട്ടോയില്‍ തള്ളാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പിച്ചു. ഉളിയത്തടുക്കയില്‍ മാലിന്യങ്ങള്‍ തള്ളാനെത്തിയ നെല്ലിക്കട്ടയിലെ കെ.ഷാഫിയെയാണ് (29) അറസ്റ്റു ചെയ്തത്.

ഷാഫി അറവു മാലിന്യം കൊണ്ടുവന്ന കെ.എല്‍ 14. ഇ.7677 നമ്പര്‍ ടെമ്പോ ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോയില്‍ നിന്നും മലിനജലം റോഡിലേക്ക് ഒഴുകുന്നതു കണ്ട നാട്ടുകാര്‍ ഓട്ടോറിക്ഷ തടഞ്ഞ് യുവാവിനെ പിടികൂടി പോലീസിനെ ഏല്‍പിക്കുകയായിരുന്നു.

Keywords: Meat waste, Auto, Youth, Arrest, Nellikatta, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia