മദ്യലഹരിയില്‍ റെയില്‍വേ യാത്രക്കാരെ ശല്യപെടുത്തിയ യുവാവ് അറസ്റ്റില്‍
Oct 23, 2012, 00:34 IST

കാസര്‍കോട്: മദ്യ ലഹരിയില്‍ റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാരെ ശല്യപെടുത്തിയ തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഞായറാഴ്ച രാത്രി കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലാണ് യുവാവിന്റെ പരാക്രമം നടന്നത്.
തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ രാജേഷ് കുമാറിനെ(28)യാണ് കാസര്‍കോട് റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയിലായ യുവാവ് പ്ലാറ്റ് ഫോമില്‍ യാത്രക്കാരെയും മറ്റും ശല്യം ചെയ്യുകയായിരുന്നു.
Keywords: Kasaragod, Liqour, Arrest, Youth, Kerala, Tamilnadu,