city-gold-ad-for-blogger

വ്യാജപട്ടയം നല്‍കി ബാങ്കില്‍ നിന്നും രണ്ടര ലക്ഷം വായ്പയെടുത്ത യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: (www.kasargodvartha.com 05.10.2017) വ്യാജപട്ടയം നല്‍കി ബാങ്കില്‍ നിന്നും രണ്ടര ലക്ഷം വായ്പയെടുത്തുവെന്ന മാനേജറുടെ പരാതിയില്‍ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റു ചെയ്തു. കൊളത്തൂര്‍ കോളോട്ടെ വി പ്രദീപനെ (31)യാണ് വിദ്യാനഗര്‍ സി ഐ ബാബുപെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

2014 ഏപ്രിലിലാണ് പ്രദീപ് വ്യാജപട്ടയം വെച്ച് ജില്ലാ സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. മാതാവിന്റെ പേരിലുള്ള ഒന്നര ഏക്കര്‍ സ്ഥലം പണയപ്പെടുത്തി ജില്ലാ സഹകരണ ബാങ്കിന്റെ പൊയ്‌നാച്ചി ശാഖയില്‍ നിന്നുമാണ് രണ്ടരലക്ഷം രൂപ പ്രദീപ് വായ്പയെടുത്തത്. വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതര്‍ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് പട്ടയത്തില്‍ സംശയം തോന്നിയത്. തുടര്‍ന്ന് ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എം അനില്‍കുമാര്‍ കലക്ടര്‍ക്ക് പരാതി നല്‍കുകയും പിന്നീട് സ്പെഷ്യല്‍ തഹസില്‍ദാര്‍ പി എ വിഭൂഷണന്‍ നടത്തിയ അന്വേഷണത്തില്‍ പട്ടയം വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതോടെ പോലീസ് പ്രദീപിനെതിരെ കേസെടുക്കുകയായിരുന്നു.

പോലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ച പോലീസ് കൊളത്തൂരിലെത്തി പ്രദീപനെ പിടികൂടുകയായിരുന്നു. നേരത്തെ സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന പ്രദീപ് സമാനരീതിയില്‍ കാസര്‍കോട്ടും തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
വ്യാജപട്ടയം നല്‍കി ബാങ്കില്‍ നിന്നും രണ്ടര ലക്ഷം വായ്പയെടുത്ത യുവാവ് അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Youth, arrest, Police, Bank, Bank Loans, Cheating, Youth arrested for cheating bank

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia