വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
Sep 10, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 10/09/2016) വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മറ്റൊരു യുവാവിനെയും പോലീസ് അറസ്റ്റു ചെയ്തു. അണങ്കൂരിലെ നിസാര്‍ എന്ന ചോപ്പാട്ടി നിസാറി (35)നെയാണ് എസ്.ഐ. രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
അണങ്കൂര്‍ മെഹബൂബ് റോഡിലെ ഹസന്‍ മുന്‍സീര്‍ സമീ (35)മിനെ വീട്ടിലേക്ക് പോകുന്നതിനിടെ രണ്ടംഗ സംഘം തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. 2015 നവംബര്‍ 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ പ്രതിയായ മൂക്കന്‍ ഷരീഫിനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Murder-case, House, arrest, Youth arrested for assaulting youth.