കഞ്ചാവ് മാഫിയയ്‌ക്കെതിരെ കൂട്ടായ്മ സംഘടിപ്പിച്ചതിന് യൂത്ത് ലീഗ് നേതാവിനെ ആക്രമിച്ചു പരിക്കേല്‍പിച്ച കേസില്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍
Sep 23, 2016, 11:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 23/09/2016) യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയെ ആക്രമിച്ചു പരിക്കേല്‍പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഹിദായത്ത് നഗറിലെ ഗോള്‍ഡന്‍ അബ്ദുര്‍ റഹ് മാനെ (24) കമ്പവടി കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് ഉപ്പള മണിമുണ്ടയിലെ ഷംസുദ്ദീനെ (27)യാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മാസം മുമ്പ് എച്ച്.എന്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ കഞ്ചാവ് മാഫിയക്കെതിരെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ വിരോധത്തിലാണ് അക്രമമെന്ന് അബ്ദുര്‍ റഹ് മാന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഞ്ചാവിനെതിരെ പോരാടിയാല്‍ ജീവന്‍ ബാക്കിയാക്കില്ലെന്ന് പറഞ്ഞു കൊണ്ടാണ് തന്നെ മര്‍ദിച്ചതെന്നും അബ്ദുര്‍ റഹ് മാന്‍ പരാതിപ്പെട്ടു.
മുത്തലിബ് കൊലക്കേസിലെ പ്രതിയാണ് ഷംസുദ്ദീനെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Manjeshwaram, Youth, Youth League, Ganja, Attack, Assault, case, complaint, Investigation, arrest, Youth arrested for assaulting youth league leader.