പരാതി അന്വേഷിക്കാനെത്തിയ പോലീസിന് നേരെ ആക്രമം; ഒരാള്‍ അറസ്റ്റില്‍
Apr 18, 2019, 22:42 IST
ചീമേനി: (www.kasargodvartha.com 18.04.2019) പരാതി അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കയ്യൂര്‍ ഐടിഐക്ക് സമീപത്തെ കെ വി സഹദേവനാ(37)ണ് അറസ്റ്റിലായത്. ഒരു പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ കയ്യൂര്‍ ഐടിഐക്ക് സമീപത്തെ വീട്ടിലെത്തിയ ചീമേനി എസ്‌ഐ യു സനീഷിന് നേരെയാണ് കൈയ്യേറ്റമുണ്ടായത്.
കഴിഞ്ഞ ദിവസം രാവിലെ സഹദേവനെതിരെ ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് അന്വേഷിക്കാനെത്തിയപ്പോഴാണ് പ്രകോപിതനായ സഹദേവന്‍ എസ്‌ഐയെയും സംഘത്തെയും കയ്യേറ്റം ചെയ്ത് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയത്. ഈ സംഭവത്തിലും കേസെടുത്താണ് സഹദേവനെ അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheemeni, Kasaragod, News, Arrest, Attack, Police, Youth arrested for assaulting police officer