വിളിച്ചപ്പോള്‍ ഫോണെടുക്കാതിരുന്നതില്‍ പ്രകോപിതനായി പെണ്‍കുട്ടിയെ മര്‍ദിച്ചു; യുവാവ് അറസ്റ്റില്‍
Nov 9, 2017, 20:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.11.2017) വിളിച്ചപ്പോള്‍ ഫോണെടുക്കാതിരുന്നതില്‍ പ്രകോപിതനായി പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദുമ പള്ളം തെക്കേക്കരയിലെ രതീഷി (27)നെയാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്ഐ എ സന്തോഷ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനില്‍ വെച്ചാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്.
പെണ്‍കുട്ടിയും രതീഷും തമ്മില്‍ അടുപ്പത്തിലാണ്. ബുധനാഴ്ച രാവിലെ രതീഷ് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ അറ്റന്റ് ചെയ്തില്ല. ഇതില്‍ പ്രകോപിതനായ രതീഷ് കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനിലെത്തുകയും തീവണ്ടിയിറങ്ങി സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവം കണ്ട് പരിസരത്തുള്ളവര്‍ ഓടിക്കൂടുകയും പോലീസില്‍ വിവരം നല്‍കുകയും രതീഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Youth, Assault, Youth arrested for assaulting girl