വധശ്രമക്കേസില്‍ പിടികിട്ടാപ്പുള്ളി പിടിയില്‍
Apr 7, 2012, 11:30 IST
കാസര്‍കോട്: അഞ്ചുവര്‍ഷം മുമ്പ് നടന്ന വധശ്രമക്കേസിലെ പിടികിട്ടാപ്പുള്ളിയെ പൊലീസ് അറസ്റ്റുചെയ്തു. തളങ്കരയിലെ അന്‍വര്‍ സാദത്തിനെ (26)യാണ് ശനിയാഴ്ച അറസ്റ്റുചെയ്തത്. 2007ല്‍ പുലിക്കുന്നില്‍വെച്ചാണ് സംഭവം. പുലിക്കുന്നിലെ കല്‍മാട ഹൗസിലെ കെ. സഹീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു അന്‍വര്‍ സാദത്തെന്ന് പൊലീസ് അറിയിച്ചു. സഹീറിന്റെ പുലിക്കുന്നിലെ വീടിന് മുന്നില്‍ മദ്യപിക്കുന്ന സംഘത്തെ എതിര്‍ത്ത വിരോധത്തില്‍ മദ്യക്കുപ്പികൊണ്ട് സഹീറിനെ തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അന്‍വര്‍ സാദത്തെന്ന് പൊലീസ് പറഞ്ഞു.
Keywords: Kasaragod, Accuse, Murder-case, Arrest