മുക്കുപണ്ടം നല്‍കി നാലുലക്ഷം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
Apr 18, 2012, 15:30 IST
ബദിയടുക്ക: മുക്കുപണ്ടം നല്‍കി നാലുലക്ഷം രൂപ തട്ടിയ കേസില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. 167 ഗ്രാം മുക്കുപണ്ടം നല്‍കി പണം തട്ടിയ ആദൂര്‍ ബണ്ണാത്തംപാടിയിലെ ഷാഫി (32)യെയാണ് അറസ്റ്റ് ചെയ്തത്. ചെങ്കള സന്തോഷ് നഗറിലെ ആശാ ഗാര്‍ഡനില്‍ മുഹമ്മദിന്റെ ഭാര്യ ഹാജിറ (34)യുടെ പരാതിയിലാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 12ന് നെക്രാജെ സര്‍വീസ് കോപ്പറേറ്റീവ് ബാങ്കിനു മുന്നില്‍വെച്ചാണ് മുക്കുപണ്ടങ്ങള്‍ നല്‍കി പണം തട്ടിയത്.
നെല്ലിക്കട്ടയിലെ ഖദീജ (28), അഡൂര്‍ സഞ്ചക്കടവിലെ ഷാഫി(33), നെല്ലിക്കട്ടയിലെ നബീസ(30) എന്നിവരാണ് കൂട്ടുപ്രതികള്‍. ഇവര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രതി ഷാഫിയെ കാസര്‍കോട് ബിഗ് ബസാറിനു സമീപം വെച്ച് കാസര്‍കോട് സി. ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടി ബദിയടുക്ക പോലീസിന് കൈമാറിയത്.
മുക്കുപണ്ടം തട്ടിപ്പ് കേസില്‍ പോലീസും പ്രതികളും ഒത്തുകളിക്കുന്നതായി പരാതി
നെല്ലിക്കട്ടയിലെ ഖദീജ (28), അഡൂര്‍ സഞ്ചക്കടവിലെ ഷാഫി(33), നെല്ലിക്കട്ടയിലെ നബീസ(30) എന്നിവരാണ് കൂട്ടുപ്രതികള്‍. ഇവര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രതി ഷാഫിയെ കാസര്‍കോട് ബിഗ് ബസാറിനു സമീപം വെച്ച് കാസര്‍കോട് സി. ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടി ബദിയടുക്ക പോലീസിന് കൈമാറിയത്.
Keywords: Badiyadukka, Kasaragod, Arrest, Youth