city-gold-ad-for-blogger

തറവാട്ട് മൂപ്പന്റെ ബാഗില്‍ നിന്നും 30,000 രൂപ തട്ടിയെടുത്ത പ്രതി റിമാന്റില്‍

തറവാട്ട് മൂപ്പന്റെ ബാഗില്‍ നിന്നും 30,000 രൂപ തട്ടിയെടുത്ത പ്രതി റിമാന്റില്‍
വെള്ളരിക്കുണ്ട്: തറവാട്ട് മൂപ്പന്റെ ബാഗില്‍ നിന്നും 30,000 രൂപ തട്ടിയെടുത്തശേഷം ഓടി രക്ഷപ്പെട്ട മോഷ്ടാവ് ചൊവ്വാഴ്ച പോലീസ് പിടിയിലായി. ബളാല്‍ കരുവള്ളടുക്കം നാല് സെന്റ് കോളനിയില്‍ താമസിക്കുന്ന മാമ്പള്ളിയില്‍ രാജനെ (48)യാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ് ചെയ്തത്. രാജനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.

ബളാല്‍ പാത്തിക്കര കോളനിയിലെ വില്യംതറവാട് മൂപ്പനായ മാണിക്കന്റെ (85) പണമാണ് രാജന്‍ തട്ടിയെടുത്തത്. 2012 ഏപ്രില്‍ 20 ന് രാവിലെ ഒമ്പത് മണിക്ക് തന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന മാണിക്കനെ തല്‍സമയം ഷെഡിലെത്തിയ രാജന്‍ തട്ടിയുണര്‍ത്തി മുറുക്കാന്‍ ഉണ്ടോയെന്ന് ആവശ്യപ്പെട്ടിരുന്നു.

 താന്‍ കിടന്നിരുന്ന പലകയുടെ അറ്റത്തുളള ബാഗില്‍ മുറുക്കാനുണ്ടെന്ന് മാണിക്കന്‍ രാജനെ അറിയിച്ചു. ഇതേതുടര്‍ന്ന് മാണിക്കന്റെ ബാഗ് തുറന്ന രാജന്‍ മുറുക്കാന്‍പൊതിയെടുക്കുന്നതിന് പകരം ബാഗിലുണ്ടായിരുന്ന 30,000 രൂപയടങ്ങുന്ന പേഴ്സ് കൈക്കലാക്കിയശേഷം കടന്നു കളയുകയായിരുന്നു. തറവാട്ടില്‍ ഉത്സവം നടന്ന വകയിലും പെന്‍ഷനായും ലഭിച്ച 30,000 രൂപയാണ് മാണിക്കന്റെ ബാഗിലുണ്ടായിരുന്നത്. ബന്ധുക്കളുടെ സഹായത്തോടെ മാണിക്കന്‍ രാജനോട് പണം തിരിച്ച് തരാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്ന് മാണിക്കന്‍ വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും രാജന്‍ ഒളിവില്‍ പോവുകയാണുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം വെള്ളരിക്കുണ്ട് ടൌണില്‍ നിന്ന് രാജനെ പോലീസ് അറസ്റ് ചെയ്യുകയായിരുന്നു.

Keywords: Robbery, Youth, Arrest, Vellarikundu, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia