കോളേജ് പരിസരത്ത് കഞ്ചാവ് വിറ്റ യുവാവ് അറസ്റ്റില്‍
Feb 25, 2012, 12:16 IST
ചെര്‍ക്കള: എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കള നാലാംമൈലിലെ കരീമിനെയാണ് ആദൂര്‍ സി.ഐ, സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. യുവാവില്‍ നിന്ന് 150ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് വാങ്ങാനെന്ന വ്യജ്യേന വേഷം മാറിയെത്തിയ പോലീസാണ് യുവാവിനെ കുടുക്കിയത്. എഞ്ചിനീയറിംഗ് കോളേജ് പരിസരത്തും, കാസര്‍കോട് ഗവ. കോളേജ് പരിസരത്തും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് കരീമെന്ന് പോലീസ് പറഞ്ഞു.
Keywords: Kanjavu, Sale, Youth, arrest, Kasaragod







