റാണിപുരം കാട്ടില്‍ ഒറ്റപ്പെട്ട കാസര്‍കോട്ടെ യുവാക്കളെ കണ്ടെത്തി
Jun 7, 2016, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.06.2016) റാണിപുരം കാട്ടില്‍ ഒറ്റപ്പെട്ട കാസര്‍കോട്ടെ യുവാക്കളെ വനം വകുപ്പ് അധികൃതര്‍ കണ്ടെത്തി. റാണിപുരം ടൂറിസ്റ്റ് കേന്ദ്രം കാണാന്‍ പോയ ആലംപാടിയിലെ ശിഹാബുദ്ദീന്റെ മകന്‍ വി. മുസമ്മില്‍ (21), നീര്‍ച്ചാല്‍ വെളോടിയിലെ ബഷീറിന്റെ മകന്‍ ബി. ഷരീഫ് (23), ബേള ചീമനടുക്ക ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഷരീഫ് (24) എന്നിവരാണ് വഴിതെറ്റി കാട്ടില്‍ അലഞ്ഞത്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. റാണിപുരം ടൂറിസ്റ്റ് കേന്ദ്രം ഓഫീസില്‍ നിന്നും പ്രവേശന ടിക്കറ്റെടുത്ത് വനത്തിലേക്ക് പോയ ഇവര്‍ പ്രവേശന സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രാത്രി 12 മണിവരെ തിരച്ചില്‍ നടത്തിയെലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ റാണിപുരം ഓഫീസിന് ഒരു കിലോമീറ്ററോളം അകലെ നിന്ന് പുക ഉയരുന്നത് കണ്ട് വനം വകുപ്പ് അധികൃതര്‍ നടത്തിയ തിരച്ചിലില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.
Keywords: Kasaragod, Ranipuram, Forest, Forest Range Officer, Tourist Place, Police, Searching, Evening, Tuesday, Smoke.