കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ യുവാക്കള്‍ ഏറ്റുമുട്ടി; പോലീസ് ലാത്തി വീശി, നാല് പേര്‍ കസ്റ്റഡിയില്‍
Nov 14, 2015, 22:20 IST
കാസര്‍കോട്: (www.kasargodvartha.com 14/11/2015) കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ ബദരിയ ഹോട്ടലിന് സമീപം യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് ടൗണ്‍ സി.ഐ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ വിരട്ടിയോടിച്ചു. സംഘത്തില്‍ പെട്ട നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം.
രണ്ട് ദിവസം മുമ്പ് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് ജിംനേഷ്യത്തിലേക്ക് വന്ന യുവാവിനെ ഒരു സംഘം മര്‍ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തെത്തിയ സംഘവും മറ്റൊരു സംഘവുമാണ് ഏറ്റുമുട്ടിയത്. നഗരമധ്യത്തിലെ കൂട്ടത്തല്ല് കണ്ട് സമീപത്തുണ്ടായിരുന്നവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് ലാത്തി വീശിയതോടെ സംഘം ചിതറിയോടി. കഴിഞ്ഞ ദിവസം കാസര്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഓട്ടോ ഡ്രൈവറെ ആക്രമിച്ചത് കണക്കിലെടുത്ത് ശനിയാഴ്ചയുണ്ടായ കൂട്ടത്തല്ല് പോലീസ് ഗൗരവമായെടുത്തിട്ടുണ്ട്.