സംശയാസ്പദമായ സാഹചര്യത്തില്‍ നീലേശ്വരത്തെ യുവാക്കള്‍ കുമ്പളയില്‍ അറസ്റ്റില്‍
May 11, 2015, 10:18 IST
കുമ്പള: (www.kasargodvartha.com 11/05/2015) മോഷ്ടിച്ചതെന്ന് കരുതുന്ന ബൈക്കുമായി സംശയാസ്പദമായ സാഹചര്യത്തില്‍ നീലേശ്വരം സ്വദേശികളായ രണ്ട് യുവാക്കളെ കുമ്പള പോലീസ് അറസ്റ്റുചെയ്തു. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനിലെ റെനീശ് (28), നീലേശ്വരം ചായിയോ മുങ്ങത്തെ സിജു (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഞായറാഴ്ച രാത്രി പെര്‍വാഡ് പെട്രോള്‍ പമ്പിന് സമീപം കെ.എല്‍. 14 സി. 3793 നമ്പര്‍ ബൈക്കുമായാണ് ഇവര്‍ പിടിയിലായത്. ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെയാണ് ഇവരെ പോലീസ് അറസ്റ്റുചെയ്തത്. ബൈക്ക് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
Keywords : Theft, Bike-Robbery, Police, Arrest, Kumbala, Kasaragod, Kerala, Youngsters arrested in Kumbala.