ബൈക്കില്‍ കാറിടിച്ച് യുവാവിനു ഗുരുതരം
Oct 15, 2014, 11:15 IST
ഉപ്പള: (www.kasargodvartha.com 15.10.2014) ബൈക്കില്‍ കാറിടിച്ച് മംഗലാപുരം ബണ്ട്‌വാള്‍ സ്വദേശിക്കു ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഉപ്പള ഹിദായത്ത് നഗറിലാണ് അപകടമുണ്ടായത്.
ബൈക്ക് യാത്രികനായ വിനോദ് ഷെട്ടി(40)യ്ക്കാണ് പരിക്കേറ്റത്. ഇയാളെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദ് ഷെട്ടി ഓടിച്ച കെ.എ. 19 പി. 5257 നമ്പര്‍ ബൈക്കില്‍ എതിര്‍ ഭാഗത്തു നിന്നു വന്ന മാരുതി ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു.
വിനോദ് ഷെട്ടി മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ നട്ടെല്ലിനാണ് പരിക്ക്. അപകടം സംബന്ധിച്ച് മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Keywords : Kasaragod, Uppala, Accident, Injured, Hospital, Vinod Shetty, Uppala Hidayath Nagar, Youngster injured in Bike accident.