city-gold-ad-for-blogger

ഗള്‍ഫിലേക്കു പോകാനുള്ള ഒരുക്കത്തിനിടെ യുവാവിന്റെ ദാരുണ അന്ത്യം, ഉള്ളുരുകി കുടുംബം

കാസര്‍കോട്: (www.kasargodvartha.com 13.05.2014) ദാരിദ്ര്യത്തിലും പ്രാരാബ്ധത്തിലും ഉള്ളുരുകുന്ന കുടുംബത്തെ കരകയറ്റാനുള്ള അക്ഷീണ പരിശ്രമത്തിനിടെ യുവാവ് ട്രെയിനില്‍ നിന്നു പുഴയിലേക്കു തെറിച്ചുവീണു മരിച്ച  സംഭവം കുടുംബത്തിനും ബന്ധുക്കള്‍ക്കും ഒരിക്കലും ഉണങ്ങാത്ത മുറിവായി.

ഉളിയത്തടുക്ക നാഷണല്‍ നഗര്‍ ജയ്മാതാ സ്‌ക്കൂളിനടുത്ത സി.എ.ബഷീറിന്റെ (25) കൂടുംബമാണ് കണ്ണീരുകുടിക്കുന്നത്. ഗള്‍ഫിലേക്കു പോകുന്നതിനായി 15 ദിവസം മുമ്പ് വീട്ടില്‍ നിന്നു പുറപ്പെട്ട ബഷീറിനെ ഇക്കഴിഞ്ഞ ഞായറാഴ്ച കൊല്ലം പറവൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ട്രയിനില്‍ സഞ്ചരിക്കുമ്പോള്‍ പുഴയിലേക്കു തെറിച്ചു വീണതാണെന്നാണ് നിഗമനം. നല്ല കാറ്റും മഴയും ഉണ്ടായിരുന്ന സമയത്തായിരുന്നു അത്.

കൊല്ലം റെയില്‍വെ പോലീസ് വിവരമറിയിച്ചതു പ്രകാരം ബഷീറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലത്തെത്തിയപ്പോഴേക്കും മൃതദേഹം അഴുകിയിരുന്നു. പിന്നീട് അവിടത്തന്നെ സംസ്‌ക്കരിച്ചു. ട്രെയിനിലുണ്ടായിരുന്ന യു.പി.സ്വദേശികളാണ് ബഷീറിനെ പുഴയിലേക്കു തെറിച്ചു വീഴുന്നതു കണ്ടതായി റെയില്‍വേ പോലീസിനെ അറിയിച്ചത്. ബഷീറിന്റെ ബാഗും അവര്‍ പോലീസിനെ ഏല്‍പ്പിച്ചിരുന്നു. ബാഗില്‍ നിന്നു ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടാണ് പോലീസ് വിവരം ബന്ധുക്കളെ അറിയിച്ചത്.

65 കാരനായ സി.എ ഇബ്രാഹിം-സഫിയ ദമ്പതികളുടെ മകനാണ് ബഷീര്‍. ജ്യേഷ്ഠ സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. എല്ലാവരും ചെറിയൊരു വീട്ടിലാണ് താമസം.

ഒരു സഹോദരിയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. മറ്റേ സഹോദരി വിവാഹ പ്രായം കവിഞ്ഞ് നില്‍ക്കുന്നു.പിതാവ്  ഇബ്രാഹിം നേരത്തെ ചുമട്ടു തൊഴില്‍ ചെയ്തുവന്നിരുന്നു. ഇപ്പോള്‍ പ്രായത്തിന്റെ അവശതമൂലം ചുമട്ടു തൊഴില്‍ ചെയ്യാനാവുന്നില്ല. കാസര്‍കോട് നഗരത്തില്‍ ചെറിയ തോതില്‍ വഴിവാണിഭം നടത്തിയാണ് ഇപ്പോള്‍ ഉപജീവനത്തിനു വക കണ്ടെത്തുന്നത്.

കാസര്‍കോട് ബസ്സ്റ്റാന്‍ഡ് ക്രോസ് റോഡില്‍ റോഡരികില്‍ തുണിക്കച്ചവടം നടത്തിവന്നിരുന്ന ബഷീര്‍ നഗരസഭ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് തൊഴില്‍ രഹിതനായി. ഇത് ബഷീറിനെ മാനസികമായി ഏറെ തളര്‍ത്തുകയും ചെയ്തു. അതിനിടെ ഒരു തവണ ഗള്‍ഫില്‍ പോയെങ്കിലും ജോലിയൊന്നും ലഭിക്കാത്തതിനാല്‍ മടങ്ങേണ്ടി വന്നു. വീണ്ടും പോകാനുള്ള ഒരുക്കത്തിനിടയിലായിരുന്നു അത്യാഹിതം സംഭവിച്ചത്.

ഗള്‍ഫിലേക്കു പോകാനുള്ള ഒരുക്കത്തിനിടെ  യുവാവിന്റെ ദാരുണ അന്ത്യം, ഉള്ളുരുകി കുടുംബംകുടുംബത്തെ കരകയറ്റാനും സഹോദരിയെ വിവാഹം കഴിപ്പിച്ചയക്കാനും താന്‍ ഗള്‍ഫില്‍ പോയാലല്ലാതെ സാധിക്കുകയില്ലെന്ന് ബഷീര്‍ പറയുമായിരുന്നുവെന്ന് പറഞ്ഞ് കണ്ണീര്‍ വാര്‍ക്കുകയാണ് വൃദ്ധ മാതാപിതാക്കളും സഹോദരങ്ങളും. കുടുംബത്തിന് അത്താണിയാവേണ്ട യുവാവിന്റെ ദാരുണ മരണം കുടുംബത്തിന്റെ പ്രതീക്ഷകളെയാണ് തല്ലിക്കെടുത്തിയത്. ഉദാരമതികള്‍ തങ്ങള്‍ക്ക് ആശ്വാസവുമായി എത്തുമെന്ന പ്രതീക്ഷ ഈ കുടുംബത്തിന് തെല്ലു കരുത്തു പകരുന്നു.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വിജയ ശതമാനം കുറഞ്ഞു; 79.39 ശതമാനം
Keywords:  Kasaragod, Died, Family, Train, Gulf, Bag, Number, River, Wedding, Basheer, Unemployment, Bus Stand Cross Road, Husband, House, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia