ദേലംപാടി ഉജംപാടിയില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു
Dec 31, 2015, 17:39 IST
ദേലംപാടി: (www.kasargodvartha.com 31/12/2015) ഉജംപാടി വോള്‍ട്ടാജെയില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു. വോള്‍ട്ടാജെയിലെ സുലൈമാന്റെ മകന്‍ മുഹമ്മദ് സിയാദ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
സിയാദ് സഞ്ചരിച്ച കെഎല്‍ 12 8907 നമ്പര്‍ ബൈക്കില്‍ കെഎല്‍ 10 എസി 7016 നമ്പര്‍ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിയാദിനെ ഉടന്‍ തന്നെ പുത്തൂര്‍ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ആദൂര്‍ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്‍ക്വസ്റ്റിനായി പുത്തൂര്‍ ഗവ. ആശുപത്രിയിലേക്ക് പോയി.
മാതാവ് നഫീസ. സഹോദരന്‍ സക്കറിയ.
Keywords : Accident, Death, Youth, Kasaragod, Police, Car, Bike, Ziyad.