വീടിന്റെ ഓടിളക്കി അകത്തുകയറിയ മോഷ്ടാവിനെ വീട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു
Dec 29, 2017, 18:44 IST
കാസര്‍കോട്: (www.kasargodvartha.com 29.12.2017) പട്ടാപ്പകല്‍ വീടിന്റെ ഓടിളക്കി അകത്ത് കയറിയ മോഷ്ടാവിനെ വീട്ടുകാര്‍ കയ്യോടെ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തു. ചെങ്കള ബംബ്രാണി നഗറിലെ എം. ഇസ്മാഈലാണ് (24) പിടിയിലായത്. സംഭവത്തില്‍ കേസെടുത്ത പോലീസ് ഇസ്മാഈലിനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30 മണിയോടെ പാടി ബാലടുക്കയിലാണ് സംഭവം. ബാലടുക്കയിലെ അബൂബക്കറിന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമമുണ്ടായത്. ഓടിളക്കി അകത്ത് കടന്ന യുവാവിനെ വീട്ടുകാര്‍ തടഞ്ഞുവെക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമാണുണ്ടായത്. വിദ്യാനഗര്‍ അഡീഷണല്‍ എസ്.ഐ. എം.വി ശ്രീദാസും സംഘവുമാണ് ഇസ്മാഈലിനെ അറസ്റ്റ് ചെയ്തത്.
ഇസ്മാഈല്‍ മറ്റു മോഷണ കേസുകളിലും ഉള്‍പ്പെട്ടതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, News, Robbery, Youth, House, house-robbery, Police, Case, Arrest, Youngster Caught In robbery Attempt