എട്ട് ഓട്ടോ ഡ്രൈവര്‍മാരെ കബളിപ്പിച്ച് പണം തട്ടിയ വിരുതന്‍ അറസ്റ്റില്‍
Apr 18, 2015, 15:43 IST
കാസര്‍കോട്: (www.kasargodvartha.com 18/04/2015) എട്ട് ഓട്ടോ ഡ്രൈവര്‍മാരെ കബളിപ്പിച്ച് 1,000 രൂപ മുതല്‍ 3,000 രൂപ വരെ തട്ടിയെടുത്ത വിരുതനെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. ബേക്കല്‍ പള്ളിക്കര മൗവ്വല്‍ പരയങ്ങാനത്തെ പി. ദാവൂദി(26) നെയാണ് കാസര്‍കോട് അഡീ. എസ്.ഐ. പി.എസ് ആന്റണി അറസ്റ്റു ചെയ്തത്.
ജില്ലയില്‍ പലയിടത്തും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാസര്‍കോട് നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരായ നെല്ലിക്കുന്ന് കടപ്പുറത്തെ മൂസക്കുഞ്ഞി, ഹബീബ്, മുസ്തഫ, ജയചന്ദ്രന്‍, രാജേന്ദ്രന്‍, അസീസ്, നസീര്‍, ഹമീദ് എന്നിവര്‍ കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്.
മാന്യമായി വസ്ത്രം ധരിച്ച് ദൂരസ്ഥലങ്ങളിലേക്ക് ഓട്ടോ വാടകയ്ക്ക് വിളിച്ചു കൊണ്ടുപോകുന്ന യുവാവ് താന്‍ വ്യാപാരിയാണെന്നാണ് ഡ്രൈവര്‍മാരോട് പരിചയപ്പെടുത്തുന്നത്. കടകളിലും മറ്റും കയറി കുറച്ചു സാധനങ്ങള്‍ എടുക്കാനുണ്ടെന്നും കൈയ്യിലുള്ള പണം തികയില്ലെന്നും പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും പണം ആവശ്യപ്പെടുന്നത്. നാട്ടില്‍ തിരിച്ചെത്തിയാല്‍ പണം തിരിച്ചുതരാമെന്നാണ് ഡ്രൈവര്‍മാരോട് പറയുന്നത്. ഡ്രൈവര്‍മാരുടെ കണ്ണുവെട്ടിച്ച് പിന്നീട് യുവാവ് രക്ഷപ്പെടുകയാണ് പതിവ്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തട്ടിപ്പിനിരയായ ഒരു ഡ്രൈവര്‍ നുള്ളിപ്പാടിയില്‍ വെച്ച് യുവാവിനെ കണ്ട് പിടികൂടിയപ്പോള്‍ വാങ്ങിയപണം ഡ്രൈവര്‍ക്കു തിരിച്ചുകൊടുത്തിരുന്നു. സംഭവം സ്റ്റാന്‍ഡിലെത്തി മറ്റു ഡ്രൈവര്‍മാരോട് പറഞ്ഞതോടെയാണ് കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിനിരയായതായി വ്യക്തമായത്. ഇതേ തുടര്‍ന്നാണ് ഡ്രൈവര്‍മാരെല്ലാം ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കിയത്.
Also Read:
ഫോട്ടോഷോപ്പിനെ കൊന്ന് കൊലവിളിച്ച 15 ഇന്ത്യക്കാര്‍!
Keywords: Kasaragod, Kerala, arrest, Police, Auto Driver, Youngster arrested for cheating auto rickshaw driver's.
Advertisement: