Eloped | കുട്ടിയെ സഹോദരന്റെ വീട്ടിലാക്കി യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി
Updated: Aug 2, 2024, 19:06 IST
Image generated by Meta AI
യുവതി കുഞ്ഞിനെ സഹോദരന്റെ വീട്ടിലാക്കി ഒളിച്ചോടിയത്; ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി
മേല്‍പ്പറമ്പ്: (KasargodVartha) ഭര്‍തൃമതിയായ യുവതി കുട്ടിയെ സഹോദരന്റെ വീട്ടിലാക്കി അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി (Eloped). മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 28കാരിയാണ് വ്യാഴാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നും മകനെയും കൂട്ടി കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സഹോദരന്റെ വീട്ടിലേക്ക് പോയത്. കുട്ടിയെ സഹോദരന്റെ വീട്ടില്‍ ഏല്‍പ്പിച്ചശേഷം യുവതി അയല്‍വാസിയായ യുവാവിനൊപ്പം പോവുകയായിരുന്നുവെന്നാണ് പരാതി.
വൈകുന്നേരമായിട്ടും യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് മേല്‍പ്പറമ്പ് പൊലീസില്‍ പരാതിപ്പെട്ടത്. വുമണ്‍ മിസിംഗിന് (Woman Missing) കേസ് എടുത്ത പൊലീസ് കമിതാക്കളെ കണ്ടെത്താന്‍ അന്വേഷണം (Probe) ഊര്‍ജിതമാക്കി.