Recognition | ഡോക്ടറായി നാടിന് അഭിമാനമായ നഫീസത്ത് ശബ്നം ഹനീഫിന് അനുമോദനം
● നെല്ലിക്കുന്ന് കടപ്പുറത്തെ നഫീസത്ത് ശബ്നം ഹനീഫാണ് നേട്ടം കൈവരിച്ചത്.
● യെനപ്പോയ കോളജിൽ നിന്നാണ് ബിഡിഎസ് പഠനം പൂർത്തിയാക്കിയത്.
● ഫാസ്ക് ക്ലബ് ഉപഹാരം നൽകി അനുമോദിച്ചു.
കാസർകോട്: (KasargodVartha) ബി ഡി എസ് പഠനം പൂർത്തിയാക്കി ഡോക്ടറായി നാടിന് അഭിമാനമായ നെല്ലിക്കുന്ന് കടപ്പുറത്തെ നഫീസത്ത് ശബ്നം ഹനീഫിന് അനുമോദനം. ഫാസ്ക് ക്ലബിന്റെ ഉപഹാരം കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം സമ്മാനിച്ചു. മംഗ്‌ളുറു യെനപ്പോയ കോളജിൽ നിന്നാണ് ബിഡിഎസ് പഠനം പൂർത്തിയാക്കിയത്.
ദുബൈയിലെ ക്രസന്റ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ നിന്നായിരുന്നു പ്ലസ്ടുവും ഡിഗ്രിയും പഠിച്ചത്. ദുബൈയിലെ യുവ വ്യവസായിയും എ സി മെക്കാനിക്കുമായ ഹനീഫ് കൊപ്പര - മെഹ്‌റുന്നീസ ദമ്പതികളുടെ മകളാണ്. പരേതരായ കൊപ്പര അബൂബക്കർ - നഫീസ ദമ്പതികളുടെ പേരമകളാണ് നഫീസത്ത് ശബ്നം ഹനീഫ്. ഈ വലിയ നേട്ടത്തിൽ മാതാപിതാക്കളും കുടുംബാംഗങ്ങളും നാട്ടുകാരും സന്തോഷം പ്രകടിപ്പിച്ചു.
ഫാസ്ക് ക്ലബിന്റെ അനുമോദന ചടങ്ങിൽ പ്രസിഡന്റ് റിഷാൽ, ജനറൽ സെക്രട്ടറി മുസമ്മിൽ എസ് കെ, ട്രഷറർ ജമാൽ, ആഷിക് മാളിക, ഷാസി പടുപ്പിൽ, ഫൈസൽ കൊട്ടിക, അൻസാരി, ഉനൈസ് പടുപ്പിൽ അബ്ദുല്ല മുംബൈ എന്നിവർ സംബന്ധിച്ചു.
#Kasaragod, #BDS, #doctor, #Kerala, #achievement, #success, #inspiration