city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

RTI Activist | നാട്ടിൽ നടപ്പിലാക്കേണ്ട അടിയന്തരമായ വികസനങ്ങൾ അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ പരിശ്രമിച്ച ശിൽപരാജിന് ഇത് അഭിമാന നിമിഷം; സംസ്ഥാന തല അംഗീകാരം; നൽകിയത് 3000 ലധികം വിവരാവകാശ അപേക്ഷകൾ

Young Right to Information Activist Fighting for Demands
* ഒരു ദിവസം 30 ലധികം മറുപടികളാണ് പോസ്റ്റ് വുമൺ ശിൽപ രാജിൻ്റെ വീട്ടിൽ എത്തിക്കുന്നത്
* അവസാന വർഷ എം എസ് ഡബ്ല്യൂ വിദ്യാർഥിയാണ്

ചെറുവത്തൂർ: (KasaragodVartha) സാമൂഹ്യ പ്രശ്നങ്ങളിൽ ശിൽപരാജ്‌ നടത്തിയ ഇടപെടലുകൾക്ക് സംസ്ഥാന തല അംഗീകാരം. നാട്ടിൽ നടപ്പിലാക്കേണ്ട അടിയന്തരമായ വികസന കാര്യത്തിൽ അധികൃതർ കാണിക്കുന്ന അവഗണനയ്ക്കും അലംഭാവത്തിനുമെതിരെ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. 3,000 ലധികം വിവരാവകാശ അപേക്ഷകളാണ് ഈ 24 കാരൻ നൽകിയിരിക്കുന്നത്. ഒരു ദിവസം 30 ലധികം മറുപടികളാണ് പോസ്റ്റ് വുമൺ ശിൽപ രാജിൻ്റെ വീട്ടിൽ എത്തിക്കുന്നത്.

Young Right to Information Activist Fighting for Demands

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർകേഴ്സിന്റെ 2024 ലെ സംസ്ഥാനത്തെ ഏറ്റവും നല്ല സാമൂഹിക പ്രവർത്തക വിദ്യാർഥി അവാർഡിന് അർഹനായിരിക്കുകയാണ് ഈ യുവ സാമൂഹ്യ പ്രവർത്തകൻ. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും വികസന കാര്യങ്ങളിൽ വേണ്ട വിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്താതിരിക്കുന്നത് കാണുമ്പോൾ സ്വയം അതിൽ ഇടപെട്ട് നിവേദനങ്ങളും, വിവരാവകാശ അപേക്ഷയും നൽകി ഓരോ പ്രശ്നങ്ങളിലും അധികൃതരെ കൊണ്ട് തീരുമാനമെടുപ്പിക്കുകയാണ് ശിൽപരാജിൻ്റെ രീതി.

ആരോഗ്യം, പൊലീസ്, അഗ്നിശമന സേന, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകൾ അവഗണിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് ഉയർന്ന ഉദ്യോഗസ്ഥർക്കും മറ്റും അയച്ച പരാതികളിന്മേൽ പരിഹാരം നേടാനായത്. ഇതോടൊപ്പം  സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കെതിരെ പ്രവർത്തിക്കുന്നതിനും പൊലീസിനെ സഹായിക്കുന്നതിനും കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി 2021 ൽ അംഗീകാരവും പ്രശംസാ പത്രവും നൽകിയിരുന്നു.

Young Right to Information Activist Fighting for Demands

ജനങ്ങളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും ആവശ്യമായ വാഹന വ്യൂഹം ഒരുക്കുന്നതിനായി നൽകിയ നിവേദനത്തിന് ആഭ്യന്തര വകുപ്പ് 100 വാഹനങ്ങൾ വാങ്ങാനുള്ള ഉത്തരവ് ഇറക്കിയത് ശിൽപരാജിന്റെ അപേക്ഷ പ്രകാരമാണ്. സർകാർ ഓഫീസുകളിൽ  മെയിൽ വഴി ലഭിക്കുന്ന കത്തുകളിന്മേൽ നിർബന്ധമായും രസീത് നൽകണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന് നൽകിയ അപേക്ഷയിന്മേൽ ഉത്തരവിറക്കാൻ കഴിഞ്ഞതോടെയാണ് ശിൽപരാജ്‌ തന്റെ പഠനത്തിനിടയിലും സാമൂഹ്യ പോരാട്ടത്തിന് തുടക്കം കുറിച്ചത്.

തിരഞ്ഞെടുപ്പിൽ നടന്നുവരുന്ന വോടിംഗ് ക്രമക്കേടുകൾ ഒഴിവാക്കാനായി പ്രത്യേക സോഫ്റ്റ് വെയർ ഉണ്ടാക്കാൻ കഴിയുമെന്ന് ശിൽപരാജ്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനും, കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷനും നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അനുകൂലമായ മറുപടി പ്രതീക്ഷിച്ചിരിക്കുകയാണ് ശിൽപരാജ്‌. ഇങ്ങനെ നാൽപതോളം വിഷയങ്ങളിൽ നിവേദനം നൽകി അനുകൂലമായ നടപടി നേടിയെടുത്ത പ്രമാണങ്ങൾ ശില്പരാജിന്റെ പക്കലുണ്ട്.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ അവസാന വർഷ എം എസ് ഡബ്ല്യൂ വിദ്യാർഥിയാണ്. പ്രശസ്ത കലാകാരനായ രവീന്ദ്രൻ തൃക്കരിപ്പൂർ - കണ്ണൂർ ഗവ. മെഡികൽ കോളജിലെ മെഡികൽ ബോർഡ് സെക്ഷനിലെ ഉദ്യോഗസ്ഥ ഉഷ രവീന്ദ്രൻ ദമ്പതികളുടെ മകനാണ്. ഇൻഡ്യ ഗവൺമെൻ്റിൻ്റെ റ ശിൽപകല ടാലൻ്റ് റിസോഴ്സ് അവാർഡ് സ്കോളർഷിപിൽ 2014-15 വർഷത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ദേശീയ അവാർഡ് ജേതാവും സിവിൽ എൻജിനീയറിംഗ് വിദ്യാർഥിയുമായ എം വി ചിത്രരാജ് സഹോദരനാണ്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia