Identified | ട്രെയിനിൽ നിന്നും തെറിച്ചുവീണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു; മരണപ്പെട്ടത് ഡി. ഫാം വിദ്യാർഥി
Updated: May 25, 2024, 22:11 IST
* ചന്തേരയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്
ചന്തേര: (KasaragodVartha) ട്രെയിനിൽ നിന്നും തെറിച്ചുവീണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി ബാബു രാജിൻ്റെ മകൻ ബാസിരല (27) ആണ് മരിച്ചത്. കോയമ്പത്തൂരിൽ ഡി. ഫാം വിദ്യാർഥിയാണ്. മംഗ്ളൂറിലുള്ള സുഹൃത്തിനെ കാണാനായി പുറപ്പെട്ടതായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെ ചന്തേരയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ചന്തേര റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്ത് വയലിനോട് ചേർന്നാണ് മൃതദേഹം കണ്ടത്തിയത്. മൃതദേഹം ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.