Rescue | മോടോർ പമ്പ് നന്നാക്കാൻ ഇറങ്ങിയ യുവാവ് കിണറ്റിൽ കുടുങ്ങി; ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം
● മൗവ്വൽ ഹദ്ദാദ് നഗറിലെ ഹമീദിൻ്റെ കിണറ്റിലാണ് സംഭവം.
● കാഞ്ഞങ്ങാട് നിന്നുള്ള ഫയർഫോഴ്സ് റെസ്ക്യൂ ടീം സ്ഥലത്തെത്തി.
● ഏറെ പരിശ്രമത്തിനൊടുവിൽ ഹസൈനാറിനെ സുരക്ഷിതമായി പുറത്തെത്തിച്ചു
കാഞ്ഞങ്ങാട്: (KasargodVartha) മോടോർ പമ്പ് നന്നാക്കാൻ ഇറങ്ങിയ യുവാവ് കിണറ്റിൽ കുടുങ്ങി. പിന്നാലെ ഫയർ ഫോഴ്‌സ് സംഘം രക്ഷകരായി. മൗവ്വൽ ഹദ്ദാദ് നഗറിലെ ഹമീദിൻ്റെ കിണറ്റിൽ ഇറങ്ങിയ മൗവ്വലിലെ ഹസൈനാർ (35) ആണ് കുടുങ്ങിയത്. കിണറ്റിന്റെ ആഴവും ഇടുങ്ങിയ സ്ഥലവും രക്ഷാപ്രവർത്തനത്തെ വളരെ ദുഷ്‌കരമാക്കി.
നീണ്ട നേരം കിണറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന ഹസൈനാർ ക്ഷീണിച്ച് അവശനായി. വിവരം ലഭിച്ച ഉടൻ തന്നെ കാഞ്ഞങ്ങാട് നിന്നുള്ള ഫയർഫോഴ്സ് റെസ്ക്യൂ ടീം സ്ഥലത്തെത്തി. സ്റ്റേഷൻ ഒഫീസർ പവിത്രന്റെ നേതൃത്വത്തിൽ ഷിബിൻ, രാഘവൻ, ഗണേഷൻ എന്നീ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ഏറെ പരിശ്രമത്തിനൊടുവിൽ ഹസൈനാറിനെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ഫയർഫോഴ്സ് സംഘത്തിന് കഴിഞ്ഞു. പ്രാഥമിക ചികിത്സയും നൽകി.
#KeralaNews #FireForceRescue #WellAccident #Kanhangad #RescueOperation