Death | യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
● മാന്യ അയ്യങ്കാവ് ഹൗസിലെ കൃഷ്ണൻ - സുശീല ദമ്പതികളുടെ മകൻ വിജേഷ് (38) ആണ് മരിച്ചത്.
● കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
● ബദിയഡുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബദിയഡുക്ക: (KasargodVartha) യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാന്യ അയ്യങ്കാവ് ഹൗസിലെ കൃഷ്ണൻ - സുശീല ദമ്പതികളുടെ മകൻ വിജേഷ് (38) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് വിജേഷിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ വിജേഷിനെ കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ടിരുന്നതായി പൊലീസ് എഫ്‌ഐആറിൽ പറയുന്നു.
കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സഹോദരി: ബിന്ദു. ബദിയഡുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
#MentalHealthAwareness #Kasargod #Kerala #MentalHealth