ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ യോഗി ആദിത്യനാഥ് കാസര്‍കോട്ടെത്തി; പഞ്ചനക്ഷത്ര ഹോട്ടലില്‍ വിശ്രമിച്ച ശേഷം പിന്നീട് യാത്രപുറപ്പെട്ടു
Oct 4, 2017, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2017) ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന ജനരക്ഷാ യാത്രയില്‍ സംബന്ധിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസര്‍കോട്ടെത്തി. ബേക്കലിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് വിവന്ദയിലാണ് യോഗി ആദിത്യനാഥെത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹം കാര്‍ മാര്‍ഗമാണ് താജ്‌ഹോട്ടലിലെത്തിയത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ എന്നിവര്‍ ചേര്‍ന്ന് ആദിത്യനാഥിനെ സ്വീകരിച്ചു.
താജ് ഹോട്ടലില്‍ കുറച്ചുസമയം വിശ്രമിച്ച ശേഷം രാവിലെ 9.30 മണിയോടെ ആദിത്യനാഥ് ജനരക്ഷാ യാത്രയില്‍ പങ്കെടുക്കുന്നതിനായി കാര്‍ മാര്‍ഗം പയ്യന്നൂര്‍ പിലാത്തറയിലേക്ക് പുറപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Yogi Adithyanath, Hotel, Bekal, BJP, Yogi Adithyanath reach Kasaragod for presenting BJP Janaraksha Yathra