അകക്കണ്ണില്‍ അറിവിന്റെ വെളിച്ചംപകര്‍ന്ന് യോഗ
Oct 2, 2012, 17:30 IST
കാസര്‍കോട്: അകക്കണ്ണില്‍ അറിവിന്റെ വെളിച്ചംപകര്‍ന്ന് യോഗക്ലാസ് നടത്തി. കാസര്‍കോട് അന്ധ വിദ്യാലയത്തിലെ കുട്ടികള്‍ക്കാണ് ദിനചര്യയും ചിട്ടയായ ഭക്ഷണക്രമവും പരിശീലിപ്പിക്കാനായി യോഗ-അരോഗ്യക്ലാസ് നടത്തിയത്.
പരിപാടി മുതിര്‍ന്ന പത്രപ്രവര്ത്തകന് വി.വി. പ്രഭാകരന് ഉദ്ഘാടനം ചെയ്തു. പ്രകൃതി ഭക്ഷണവും ജീവിതരീതികളെയും കുറിച്ച് ഫോക്ലോര് ഗവേഷകന് ചന്ദ്രന് മുട്ടത്ത് പ്രഭാഷണം നടത്തി. സ്കൂള്‍ ഹെഡ്മാസ്റ്റര് കെ. അബ്ദുല്ല അധ്യക്ഷം വഹിച്ചു. യോഗാചാര്യന് അശോക് രാജ് യോഗാ ക്ലാസും സോമശേഖരന്‍ വെള്ളിക്കോത്ത് ഓടക്കുഴല്‍ സംഗീതവും നടത്തി. സത്യശീലന്, സതീശന് ബേവിഞ്ച എന്നിവര്‍ പ്രസംഗിച്ചു. കെ. വിജീഷ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Health class, Blind school, V.V Prabakaran.