പിലിക്കോട് കാര്‍ഷിക പ്രദര്‍ശന നഗരിയില്‍ യക്ഷഗാന പാവക്കൂത്ത് അരങ്ങിലെത്തി
Nov 25, 2016, 11:00 IST
തൃക്കരിപ്പൂര്‍: ( www.kasargodvartha.com 25/11/2016) യക്ഷഗാന പാവക്കൂത്ത് എന്ന പുതിയ കലാരൂപം അഗ്രിഫിയസ്റ്റ കാര്‍ഷിക പ്രദര്‍ശന നഗരിയില്‍ വേറിട്ട അനുഭവമായി. യക്ഷഗാനത്തിന്റെ തെക്കന്‍ ശൈലിക്ക് തുടക്കം കുറിച്ച പാര്‍ത്തി സൂബയ്യയുടെ പിന്‍മുറക്കാരനായ കാസര്‍കോട് രമേശും സംഘവുമാണ് യക്ഷഗാനം നരകാസുരവധം അവതരിപ്പിച്ചത്. സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളില്‍ രമേശ് ഈ കലാരൂപം അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് അദ്ദേഹത്തിന് ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടണ്ട്. ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രങ്ങളുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന കലാസന്ധ്യയിലാണ് യക്ഷഗാന പാവക്കൂത്ത് അരങ്ങേറിയത്.
കര്‍ണ്ണാടക സംഗീതജ്ഞനും സിനിമാ സംഗീത സംവിധായകനുമായ ഡോ. ശ്രീവല്‍സന്‍ ജെ മേനോന്‍ കലാസന്ധ്യ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജയപ്രകാശ് നായ്ക് അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ ഗോപകുമാര്‍, പി മഹേഷ് കുമാര്‍ പ്രസംഗിച്ചു. യക്ഷഗാന കലാകാരനായ രമേശിന് ഡോ. ശ്രീവല്‍സന്‍ ജെ മേനോന്‍ സ്‌നേഹോപകാരം നല്‍കി.
Keywords: kasaragod, Trikaripur, Peelikkod, Agriculture, Parthy Subbayya, Ramesh, Gang, Yekshagana performance in Peelikod.