യാസ്‌ക് റഹ് മാനിയ നഗര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി
Sep 21, 2016, 08:30 IST
റഹ് മാനിയ നഗര്‍:: (www.kasargodvartha.com 21/09/2016) ക്രിക്കറ്റ് ടീമിനെ ശക്തിപ്പെടുത്തുകയും പുതുതലമുറയെ നല്ല പരിശീലനം നല്‍കി മികച്ച കളിക്കാരാക്കുന്ന എന്ന ലക്ഷ്യത്തോടു കൂടി ഒരുമാസം നീണ്ടുനില്‍ക്കുന്ന കോച്ചിംഗ് ക്യാമ്പിന് യാസ്‌ക് ഗ്രൗണ്ടില്‍ തുടക്കമായി. പഴയകാല ക്രിക്കറ്റ് താരവും ഉപദേഷക സമിതി അംഗവുമായ അഷ്ഫാഖ് എ.എം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് റഹീം എന്‍.എ അധ്യക്ഷത വഹിച്ചു.
യാസ്‌ക് സീനിയര്‍ അംഗവും കോച്ചിംഗ് ക്യാമ്പ് കോര്‍ഡിനേറ്ററുമായ ഷിയാദ് എന്‍.ഇ, ഹാരിസ്, നവാസ്, അബ്ദുല്ല, റഫീഖ് പി.എം, ക്ലബ്ബ് ട്രഷറര്‍ ഹാരിസ് ടി.എം എന്നിവര്‍ പങ്കെടുത്തു. ക്ലബ്ബ് ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kerala, Alampady, camp, Coaching, YASC Rahmaniya Nagar Cricket coaching started.