Prodigy | ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടി കാസർകോട്ടെ യാറ ഹൈറിൻ ഖദീജ
● നേട്ടം ഒരു വയസും 10 മാസവും മാത്രം പ്രായമുള്ളപ്പോൾ
● 2 വയസിനുള്ളിൽ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടിയ അപൂർവ നേട്ടം.
● എതിർത്തോടിലെ സൈഫുദ്ദീൻ - മുഹ്‌സിന ശറീൻ ദമ്പതികളുടെ മകളാണ്
കാസർകോട്: (KasargodVartha) ഒരു വയസും 10 മാസവും മാത്രം പ്രായമുള്ളപ്പോൾ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടി കാസർകോട്ടെ കൊച്ചുമിടുക്കി അഭിമാനമായി. എതിർത്തോടിലെ സൈഫുദ്ദീൻ - മുഹ്‌സിന ശറീൻ ദമ്പതികളുടെ മകൾ യാറ ഹൈറിൻ ഖദീജയാണ് നേട്ടമെഴുതിയത്.

16 വസ്തുക്കൾ, 12 ശരീര ഭാഗങ്ങൾ, എട്ട് മൃഗങ്ങൾ, 8 വാഹനങ്ങൾ, ഏഴ് ഭക്ഷണ വസ്തുക്കൾ, ഏഴ് പഴങ്ങൾ, അഞ്ച് അടുക്കള ഉപകരണങ്ങൾ എന്നിവ കുഞ്ഞു യാറ തിരിച്ചറിഞ്ഞു. ഈ ഓർമശക്തിയാണ് റെകോർഡിന് അർഹമാക്കിയത്.


ഇൻഡ്യ ബുക് ഓഫ് റെകോർഡ്സ് 2006 മുതൽ റെകോർഡുകൾ നേടുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യന്റെ കഴിവുകൾ വികസിപ്പിച്ച് സമൂഹത്തിന് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.
A one-year-old and 10-month-old girl from Kasaragod, Yara Hairin Khadeeja, has achieved a place in the India Book of Records. She recognized 16 objects, 12 body parts, eight animals, eight vehicles, seven food items, seven fruits, and five kitchen utensils, earning her the recognition for her memory skills.
#IndiaBookOfRecords #ChildProdigy #Kasaragod #Kerala #Achievement #MemorySkills






