യഹ് യ തളങ്കരയ്ക്ക് കെ എസ് എം എസ് എല്‍ ജൂബിലി അവാര്‍ഡ് മന്ത്രി കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു
Mar 2, 2016, 10:00 IST
കോഴിക്കോട്: (www.kasargodvartha.com 02.03.2016) കോഴിക്കോട്: ദുബൈയിലെ പ്രമുഖ വ്യവസായിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും മാപ്പിളപ്പാട്ട് കവിയുമായ യഹ് യ തളങ്കരക്ക് മാപ്പിള സോങ് ലവേഴ്‌സ് ജൂബിലി അസോസിയേഷന്റെ അവാര്‍ഡ് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കോഴിക്കോട്ട് നടന്ന മാപ്പിള സോങ് ലവേഴ്‌സ് അസോസിയേഷന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷസമ്മേളനത്തോടനുബന്ധിച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്.
മാപ്പിളപ്പാട്ട് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കുഞ്ഞാലിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. യഹ് യ തളങ്കരയെ കൂടാതെ ഒ എം കരുവാരക്കുണ്ടിനും ജൂബിലി അവാര്‍ഡ് സമ്മാനിച്ചു.
ഡോ. കെ കുഞ്ഞാലി അധ്യക്ഷത വഹിച്ചു. കെ എസ് എം എസ് എല്‍ വൈസ് പ്രസിഡണ്ട് പി ഇസ്മാഈല്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. എം വി കെ എന്റര്‍പ്രൈസസ് ചെയര്‍മാന്‍ എം വി കുഞ്ഞാമു അവാര്‍ഡ് ജേതാക്കളെ പൊന്നാട അണിയിച്ചു.

Keywords: Yahya-Thalangara, Award, Kozhikode, Mappilapatt, P.K.Kunhalikutty, Anniversary, kasaragod, O M Karuvarakkund.