തായലങ്ങാടി യാഫ റൈഡേഴ്‌സിന്റെ ലോഗോ പ്രകാശനം ചെയ്തു; സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും
Sep 10, 2016, 10:07 IST
കാസര്‍കോട്: (www.kasargodvartha.com 10.09.2016) യാഫ റൈഡേഴ്‌സിന്റെ ലോഗോ പ്രകാശനം ചെയ്തു. ബുള്ളറ്റ് ബൈക്കുകളെയും യാത്രകളെയും സ്‌നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപം നല്‍കിയ 'യാഫ റൈഡേഴ്‌സി'ന്റെ ലോഗോ പ്രകാശനം യാഫ റൈഡേഴ്‌സ് ക്യാപ്റ്റന്‍ നാസറിന് നല്‍കി പഴയ കാല റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍ സത്താര്‍ കുന്നില്‍ നിര്‍വ്വഹിച്ചു.
യാഫ ക്ലബ് പ്രസിഡണ്ട് ഗഫൂര്‍ മാളിക, വൈസ് പ്രസിഡന്റ് മുജീബ് തായലങ്ങാടി, നിയാസ്, ശിഹാബ്, ഹമീദ്, നയീം, അഷ്‌റഫ്, നജീബ്, ഖലീല്‍ അഷ്‌കര്‍, ഫിറോസ് തുടങ്ങിയവര് സംബന്ധിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപം നല്‍കിയ ബുള്ളറ്റ് പ്രേമികളുടെ ഈ കൂട്ടായ്മ പല ദൂര യാത്രകളും നടത്തിയിട്ടുണ്ട്. ഭാവിയില്‍ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധ തിരിക്കാന്‍ ഈ കൂട്ടായ്മയ്ക്ക് പദ്ധതിയുണ്ട്.
Keywords: Kasaragod, Kerala, Release, Club, Yafa Riders, Logo, Youth, Bike riding.