city-gold-ad-for-blogger

ചന്ദ്രഗിരി സ്‌കൂളില്‍ എസ് പി സി ക്രിസ്തുമസ് വെക്കേഷന്‍ ക്യാമ്പ്; നീന്തല്‍ താരം ലിയാന ഫാത്തിമ ഉദ്ഘാടനം ചെയ്തു

മേല്‍പറമ്പ്: (www.kasargodvartha.com 29.12.2016) ചന്ദ്രഗിരി ഗവ. ഹയര്‍സെന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്തുമസ് വെക്കേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അന്തർ ദേശീയ നീന്തല്‍ താരം ലിയാന ഫാത്തിമ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 29, 30, 31 തിയ്യതികളിലായാണ് പരിപാടി നടക്കുന്നത്. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ഷാഫി കെ എം അധ്യക്ഷത വഹിച്ചു.

ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് വിശ്വംഭരന്‍ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ ബി ഇബ്രാഹിം, സൈഫുദ്ദീന്‍ മാക്കോട്, കമലാക്ഷ, അനൂപ് കളനാട്, ആശിഫ്, നാസര്‍ ഡീഗോ, അബൂബക്കര്‍, നസീര്‍, വിജയന്‍ കെ വി, പ്രകാശന്‍, ഹലീമ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ് പി സി സി പിഒ സുബ്രമണ്യന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

ചന്ദ്രഗിരി സ്‌കൂളില്‍ എസ് പി സി ക്രിസ്തുമസ് വെക്കേഷന്‍ ക്യാമ്പ്; നീന്തല്‍ താരം ലിയാന ഫാത്തിമ ഉദ്ഘാടനം ചെയ്തു


മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാംപില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വിദഗ്ദര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.

Keywords: Kasaragod, Melparamba, Inauguration, Vecation, Camp, School, Student Police Cadet, Liana Fathima, PTA President.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia