എം എല്‍ എയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു; ജനറല്‍ ആശുപത്രിയില്‍ എക്‌സ്‌റേ യൂണിറ്റ് 15 ന് പ്രവര്‍ത്തനം തുടങ്ങും
Aug 11, 2016, 18:08 IST
കാസര്‍കോട്: (www.kasargodvartha.com 11/08/2016) കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റെ യൂണിറ്റ് ഈ മാസം 15 മുതല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാകളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യുടെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറിലാണ് യോഗം ചേര്‍ന്നത്.
ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റെ യൂണിറ്റിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയാലുടന്‍ യൂണിറ്റ് പ്രവര്‍ത്തിച്ചു തുടങ്ങും. ജനറല്‍ ആശുപത്രിയിലെ ബ്ലഡ് കോംപണന്റ് സെപ്പറേഷന്‍ യൂണിറ്റ് ഒക്‌ടോബര്‍ രണ്ട് മുതല്‍ പ്രവര്‍ത്തിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ഡി എം ഒ ഡോ. എ പി ദിനേശ് കുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ എം വെങ്കിടഗിരി, ഹോസ്പിറ്റല്‍ ലെ സെക്രട്ടറി മോഹനന്‍, നേഴ്‌സിംഗ് സൂപ്രണ്ട് ഗീതാദേവി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Unit, General-hospital, Committee, Meet, X-Ray unit will start function in Kasaragod General Hospital on 15th.