എക്സ്റേ എടുക്കാന്‍ സ്ട്രച്ചറില്‍ പോകുമ്പോള്‍ രോഗിക്ക് കുടചൂടണം
Aug 9, 2012, 14:22 IST
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എക്സറേ എടുക്കാന്‍ കോരിച്ചൊരിയുന്ന മഴയത്ത് രോഗികള്‍ക്ക് തീരാദുരിതം. ആറുനിലയുള്ള ആശുപത്രിക്കകത്ത് എക്സറേ യൂനിറ്റ് സ്ഥാപിക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്. എന്നാല്‍ എക്സറേ യൂനിറ്റ് ലബോറട്ടറി പ്രവര്‍ത്തിച്ച ചോര്‍ന്നൊലിക്കുന്ന പഴയകെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
എല്ല് പൊട്ടിയും മറ്റും എത്തുന്ന രോഗികളെ ആശുപത്രി കെട്ടിടത്തില്‍ നിന്നും 150മീറ്ററോളം ദൂരേയുള്ള എക്സറേ യൂനിറ്റിലേക്ക് രോഗികളെ സ്ട്രച്ചറില്‍ കൊണ്ടുപോകാന്‍ ഏറെ പ്രയാസം ഏറെയാണ്. മഴക്കാലമായതിനാല്‍ ഈ ദുരിതം ഇരട്ടിച്ച നിലയിലാണ്. മുറിവേറ്റവരെയും മറ്റും മഴയത്ത് കൊണ്ടുപോകുന്നത് രോഗംവിലക്കുവാങ്ങുന്നതിന് തുല്യമാകുന്നു.
നടക്കാന്‍ ശേഷിയില്ലാത്ത രോഗികളെ എക്സറേ യൂനിറ്റിനകത്തേക്ക് എത്തിക്കാനുള്ള പ്രയാസവും ചില്ലറയല്ല. ഇത്തരം രോഗികളെ ഒന്നിലധികം പേര്‍ചേര്‍ന്ന് താങ്ങിയെടുത്താണ് എക്സറേ യൂനിറ്റിന്റെ പടികടത്തുന്നത്. പുതിയ ബഹുനില കെട്ടിടത്തില്‍ എക്സറേ യൂനിറ്റ് സ്ഥാപിച്ച് ഇതിന് പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.
- Zubair Pallikkal
Keywords: Hospital, Patient's, Kasaragod, Rain, X-Ray, Stretcher