കഞ്ചാവ് ബീഡി വലിച്ച 4 പേര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ കോപ്പിയെഴുത്ത്
Jul 2, 2013, 13:00 IST
കാസര്‍കോട്: കഞ്ചാവ് ബീഡി വലിച്ച നാലു പേരെ പോലീസ് പിടികൂടി സ്റ്റേഷനില്‍ കൊണ്ടു പോയി കോപ്പിയെഴുതിച്ചു. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ റോഡില്‍ നിന്നാണ് പോലീസ് ചൊവ്വാഴ്ച രാവിലെ സുഹൃത്തുക്കളായ നാലു യുവാക്കളെ കഞ്ചാവ് ബീഡി വലിക്കുന്നതിനിടയില്‍ പിടികൂടിയത്.
ഉടന്‍ നാലു പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നീട് നിലത്ത് ഇരുത്തിച്ച് ഇവര്‍ക്ക് വെള്ളക്കടലാസും പേനയും നല്‍കി. 'ഇനി ഞങ്ങള്‍ കഞ്ചാവ് ബീഡി വലിക്കില്ല' എന്ന് അവരെ കൊണ്ട് എഴുതിപ്പിക്കുകയായിരുന്നു. രാവിലെ ആരംഭിച്ച എഴുത്ത് വൈകിട്ട് വരെ തുടര്‍ന്നു.