സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന പിന്‍വലിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
Nov 8, 2014, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 08.11.2014) സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വിലകൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. കടുത്ത വിലക്കയറ്റം ജനങ്ങളുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കിക്കൊണ്ടിരിക്കുമ്പോഴും വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള പൊതു വിതരണ സംവിധാനത്തെ സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് മൂന്നാം തവണയാണ് സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിക്കുന്നത്. നേരത്തെ 13 ഇനം സബ്‌സിഡി സാധനങ്ങള്‍ എട്ടാക്കിക്കുറച്ചതും ഈ സര്‍ക്കാരാണ്. രണ്ട് മാസത്തിനുള്ളില്‍ വെളിച്ചെണ്ണക്ക് മാത്രം ഏഴിരട്ടി വിലയാണ് സപ്ലൈകോ വര്‍ധിപ്പിച്ചത്.
മല്ലിയുടെ വില 46 ല്‍ നിന്ന് 60 ഉം ഇപ്പോള്‍ 112 രൂപയും ആക്കി. ഇങ്ങനെ തുടര്‍ന്നാല്‍ കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ജനദ്രോഹത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അംബൂഞ്ഞി തലക്കളായി, പി.കെ. അബ്ദുല്ല, മുഹമ്മദ് വടക്കേക്കര, ഹമീദ് കക്കണ്ടം, അബ്ദുല്‍ ലത്വീഫ് കുമ്പള തുടങ്ങിയവര്‍ സംസാരിച്ചു.

Keywords : Kasaragod, Kerala, UDF, Government, Price Hike, Supplyco, Subsidy.