ജപമാല മാസ സമാപനം; കുടുംബ നവീകരണ ധ്യാനം നടത്തി
Oct 31, 2016, 09:07 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 31/10/2016) ജപമാല മാസാചരണത്തിന് സമാപനം കുറിച്ച് തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ഇടവക പള്ളിയില്‍ കുടുംബ നവീകരണ ധ്യാനം നടത്തി. നാല് ദിവസങ്ങളിലായി നടന്ന വചന പ്രഘോഷണത്തിന് ഫാദര്‍ ആന്റണി കുറ്റിക്കാട്ടിന്റെ (സി.എം.ഐ.) നേതൃത്വം നല്‍കി. ചാലക്കുടി ഡിവൈന്‍ ടീമാണ് നേതൃത്വത്തിലായിരുന്നു പരിപാടി.
സമാപന ഭാഗമായി നടന്ന ദിവ്യബലിക്ക് ഇടവക വികാരി ഫാദര്‍ ജോസഫ് തണ്ണിക്കോട് മുഖ്യകാര്‍മികത്വം വഹിച്ചു. വചന പ്രഘോഷണത്തിന് ഡിവൈന്‍ ടീമിലെ ബ്രദര്‍ ജോസഫ് പെരിന്തല്‍മണ്ണ, ബ്രദര്‍ കെ.ജോയിക്കുട്ടി, ബ്രദര്‍ അനീഷ് പൊന്‍കുന്നം എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Trikaripur, Church, Father, Team. Divine Team, Worship program in Trikaripur St.Paul's Church.