പുഴുക്കള്‍ നിറഞ്ഞ മാങ്ങകള്‍ വിപണിയിലെത്തുന്നു
Jul 26, 2012, 16:34 IST
പൊയ്‌നാച്ചി: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പുഴുക്കള്‍ നിറഞ്ഞ മാങ്ങകള്‍ കേരളത്തിലെ വിപണിയിലെത്തുന്നു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് വില്‍പ്പനക്കെത്തുന്ന പഴവര്‍ഗ്ഗങ്ങളില്‍ പുഴുക്കള്‍ നിറഞ്ഞ മാങ്ങകളുമുള്ളത്.
മാങ്ങകളുടെ ഗുണനിലവാരം അനുസരിച്ച് കിലോയ്ക്ക് 40 ഉം 50 ഉം രൂപയാണുള്ളത്. കാഞ്ഞങ്ങാട്ടെ പഴവര്‍ഗ്ഗ വിപണിയില്‍ വില്‍പ്പന നടത്തുന്ന മാങ്ങകള്‍ക്കിടയില്‍ പുഴുക്കള്‍ നിറഞ്ഞ മാങ്ങകളും ഉള്ളതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കുണ്ടംകുഴിയില്‍ ഇത്തരത്തില്‍ പുഴുക്കള്‍ നിറഞ്ഞ മാങ്ങകള്‍ കണ്ടെത്തിയിരുന്നു.
ഒറ്റനോട്ടത്തില്‍ മാങ്ങകളില്‍ പുഴുക്കളും പ്രാണികളും ഉണ്ടെന്ന് മനസ്സിലാവുകയില്ല. വീട്ടില്‍ കൊണ്ടുപോയി മാങ്ങകള്‍ മുറിക്കുമ്പോഴാണ് പുഴുക്കള്‍ കണ്ടെത്താനാവുക.

Keywords: Worm, Mango fruit, Kundamkuzhi, Poinachi, Kasaragod