city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചിക്കന്‍ ഷവര്‍മ്മ­യില്‍ പുഴു­ക്കള്‍ ക­ണ്ടെത്തി

ചിക്കന്‍ ഷവര്‍മ്മ­യില്‍ പുഴു­ക്കള്‍ ക­ണ്ടെത്തി
പരപ്പ: ഹോട്ട­ലില്‍ ചിക്കന്‍ ഷവര്‍മ്മ കഴി­ക്കാ­നെ­ത്തി­യ­വര്‍ ഷവര്‍മ്മ­യ്ക്ക­കത്ത് പുഴു­ക്കളെ കണ്ട് അമ്പ­ര­ന്നു. തി­ങ്ക­ളാഴ്ച വൈകു­ന്നേ­ര­മാണ് പര­പ്പ­യിലെ ഒരു ഹോട്ട­ലില്‍ നിന്നും നല്‍കിയ നാലു ചിക്കന്‍ ഷവര്‍മ്മ­ക­ളില്‍ പുഴു­ക്കള്‍ കണ്ടെ­ത്തി­യ­ത്.

ഹോട്ട­ലില്‍ ഭക്ഷണം കഴി­ക്കാന്‍ കയ­റിയ നാല് യുവാ­ക്കള്‍ക്കാണ് പുഴു­ക്ക­ളുള്ള ഷവര്‍മ്മ ലഭി­ച്ച­ത്. ഷവര്‍മ്മ സ്വാദോടെ ചവ­ച്ച­ര­യ്ക്കു­ന്ന­തി­നി­ട­യില്‍ വായില്‍ പുഴു തട­ഞ്ഞ­തോടെ യുവാ­ക്ക­ളി­ലൊ­രാള്‍ പരി­ശോ­ധി­ച്ച­തോ­ടെ­യാണ് ഷവര്‍മ്മ­യില്‍ ചെറിയ പുഴു­ക്കള്‍ കണ്ടെ­ത്തി­യ­ത്.

ഇതോടെ ഈ യുവാ­വിന്റെ കൂടെ­യു­ണ്ടാ­യി­രുന്ന മറ്റുള്ള മൂന്ന് യുവാ­ക്ക­ളുടെ ഷവര്‍മ്മ­ക­ളിലും പുഴു­ക്ക­ളു­ണ്ടെന്ന് കണ്ടെ­ത്തി. ഇതോടെ ഹോട്ട­ലില്‍ യുവാ­ക്കള്‍ ബഹളം വെച്ചു. എന്നാല്‍ ജീവ­ന­ക്കാര്‍ യുവാ­ക്കളെ തടഞ്ഞ് നിര്‍ത്തി ഷവര്‍മ്മ കഴി­ച്ച­തിന്റെ പണം പിടിച്ചു വാങ്ങിയ ശേഷം ഭീഷ­ണി­പ്പെ­ടുത്തി തിരി­ച്ച­യ­ക്കു­ക­യാ­ണു­ണ്ടാ­യ­ത്. ഈ പ്രശ്‌നം പര­പ്പ­യില്‍ പുക­യു­ന്നു­ണ്ട്. ഷവര്‍മ്മ­ക­ളില്‍ പുഴു­ക്കള്‍ കണ്ടെ­ത്തിയതിനെ കുറിച്ച് ആരോഗ്യ വകുപ്പ് അന്വേ­ഷണം നട­ത്ത­ണ­മെന്ന് നാട്ടു­കാര്‍ ആവ­ശ്യ­പ്പെ­ട്ടു. മല­യോ­രത്തെ പല ഹോട്ട­ലു­ക­ളിലും പഴ­കിയ ഭക്ഷണം വില്‍ക്കു­ന്ന­തായി ആക്ഷേ­പ­മു­ണ്ട്.

Keywords: Parappa, Hotel, Chicken shawarma, Worm  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia