ലോക ജനസംഖ്യാ ദിനാചരണം
Jul 10, 2012, 15:35 IST
കാസര്‍കോട്: ലോക ജനസംഖ്യാ ദിനാചരണം ജില്ലയില്‍ ജൂലൈ 11 ന് ആചരിക്കും. സന്തുഷ്ടിയുടെ അടിസ്ഥാനം ചെറിയ കുടുംബം എന്നതാണ് ദിനാചരണ സന്ദേശം. കുമ്പള, മംഗല്‍പ്പാടി, മുളിയാര്‍, ബേഡഡുക്ക, പെരിയ, പനത്തടി, നീലേശ്വരം എന്നീ ബ്ലോക്ക് പ്രാഥമികോരോഗ്യ കേന്ദ്രങള്‍ കേന്ദ്രീകരിച്ച് ബ്ലോക്കുതല ജനസംഖ്യാ വിദ്യാഭ്യാസ സെമിനാറുകള്‍, ജനസംഖ്യാ വിദ്യഭ്യാസ ബോധവല്‍ക്കരണ സന്ദേശയാത്ര, ചര്‍ച്ചാ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും.
ജനസംഖ്യാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എളേരിത്തട്ട് ഗവ.കോളേജില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ്.കുര്യാക്കോസ് നിര്‍വ്വഹിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജൂലൈ 11 മുതല്‍ 24 വരെ ജനസംഖ്യാ സ്ഥിരതാ പക്ഷാചരണമായി ആചരിക്കും. ഈ കാലയളവില്‍ വിദ്യാഭ്യാസ ക്ലാസ്സുകള്‍, കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി പ്രത്യേക ക്യാമ്പുകള്‍നടത്തും.

Keywords: World population day, Programme, Kasaragod